കോഴിക്കോട് :താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തല്‍ വീട്ടില്‍ എന്‍ ഫഹദ് ആണ് വടകര ജയില്‍ അധികര്‍ക്ക് മുന്‍പില്‍ കീഴടങ്ങിയത്. കാസര്‍ഗോട്ടെ ഭാര്യ വീട്ടിലും താമരശ്ശേരിയിലും പോലീസ് റെയിഡ് നടത്തിയിരുന്നു.
കഞ്ചാവ് കേസില്‍ എക്‌സൈസിന്റെ പിടിയിലായ പ്രതി ഇക്കഴിഞ്ഞ 10 ന് വൈകുന്നേരം 4 മണിയോടെ ജയിലിലെ ശുചിമുറിയില്‍ നിന്നും വെന്റിലേറ്റര്‍ വഴി പുറത്ത് കടന്നത്.
വടകര പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെ ജയിലില്‍ കീഴടങ്ങിയ പ്രതിയെ കൊയിലാണ്ടി എസ് ഐ കെ ടി. രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.



