Sunday, November 9, 2025

ലോ ഫ്ളോര്‍ ബസുകള്‍ ക്ളാസ് മുറികളാകുന്നു; ആദ്യം മണക്കാട് ടിടിഇയില്‍

Must Read

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ളാസ് മുറികളാകുന്നു. പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഉപയോഗശൂന്യമായ രണ്ട് ലോ ഫ്ളോര്‍ ബസുകളാണ് ക്ളാസ് മുറികളായി മാറുന്നത്.
തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ളാസ് മുറികള്‍ എത്തുന്നത്. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പ്രവര്‍ത്തനക്ഷമമല്ലാത്ത പഴയ ബസുകളാണ് ക്ളാസ് മുറികളാകുന്നത്.മന്ത്രി വി.ശിവന്‍കുട്ടിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്.വകുപ്പുകള്‍ യോജിച്ച് മുന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
പഴയ ബസുകള്‍ തൂക്കി വില്‍ക്കുമെന്ന് നേരത്തേ ഗതാഗതമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബസുകള്‍ ക്ളാസ് മുറികളാക്കുമെന്ന് മന്ത്രി അറിയിച്ചത്.
മണ്ണാര്‍ക്കാടുള്ള ഒരു സ്‌കൂളും ബസ്ല് ആവശ്യപ്പെട്ടു.ഇനിയും അനുകൂല നിലപാടെടുക്കും.അതത് സ്‌കൂളുകള്‍ തന്നെ ബസ്സുകള്‍ നന്നാക്കി ക്ലാസ് മുറിയാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img