Friday, January 16, 2026

ലോക കോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി അദാനി: മറികടക്കാനുള്ളത് മസ്‌കിനെ

Must Read

ന്യൂഡല്‍ഹി:ആഗോള കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗൗതം അദാനി. 12.37 ലക്ഷം കോടി(155.5 ബില്യണ്‍ ഡോളര്‍) രൂപയുടെ ആസ്തിയുമായി ജെഫ് ബെസോസിനെ പിന്നിലാക്കി അദ്ദേഹം രണ്ടാംസ്ഥാനത്തെത്തിക്കഴിഞ്ഞു.

രണ്ടു മാസത്തിനിടെ രണ്ടുപേരെ പിന്നിലാക്കിയാണ് അദാനിയുടെ മുന്നേറ്റം. ബെര്‍നാഡ് അര്‍നോള്‍ട്ടിനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തിയത് കഴിഞ്ഞ മാസമാണ്. ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ ഇപ്പോഴും.
ഫോബ്സ് മാഗസിന്റെ ശതകോടീശ്വര പട്ടികയില്‍ ലോക കോടീശ്വരന്മാരില്‍ ഒന്നാമന്‍ സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ്. അര്‍നോള്‍ട്ട് ഇപ്പോള്‍ മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്.

92.2 ബില്യണ് ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ബില്‍ ഗേറ്റ്സ്, ലാറി എലിസണ്‍, വാറന്‍ ബഫറ്റ്, ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് ശതകോടീശ്വരന്മാര്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img