Saturday, December 13, 2025

ലോക കേരളസഭയില്‍ പ്രതിപക്ഷത്തെ കുടഞ്ഞ് എം.എ.യൂസഫലി കരുണാകരനേയും നായനാരേയും മാതൃകയാക്കണം

Must Read

സൂപ്പി വാണിമേല്‍

തിരുവനന്തപുരം:ലോക കേരളസഭ മൂന്നാം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച നോര്‍ക്ക ഉപാദ്ധ്യക്ഷനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.എം.എ.യൂസഫലി സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ തന്റെ പ്രസംഗത്തില്‍ കുടഞ്ഞു.മുന്‍ മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരനും ഇ.കെ.നായനാരും പ്രവാസി വിഷയങ്ങളിലും വികസനത്തിലും കാണിച്ച യോജിപ്പിച്ച് ഒര്‍മ്മപ്പെടുത്തിയ അദ്ദേഹം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്ത് എന്ന് ആരാഞ്ഞു.
ഈ സമ്മേളനത്തില്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല.

പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വ്യത്യസ്ഥത കല്പിക്കാന്‍ പാടില്ല.ധൂര്‍ത്തിനെപ്പറ്റിയാണ് പറയുന്നതെങ്കില്‍ ടിക്കറ്റിന്റെ കാശ് നിങ്ങള്‍ തന്നെയാണ് കൊടുത്തത്.ഇവിടെ നിങ്ങള്‍ക്ക് താമസ സൗകര്യം നല്‍കുന്നതാണോ ധൂര്‍ത്ത്? നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണോ ധൂര്‍ത്ത്?നിങ്ങള്‍ കാലാകാലങ്ങളിലായി വരുന്ന ഗവണ്മെന്റുകളുമായി സഹകരിക്കുന്നതാണോ ധൂര്‍ത്ത്? ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പെരുപ്പിച്ച് പ്രവാസികളുടെ മനസ്സിനെ ദുഃഖിപ്പിക്കരുത് എന്റെ സുഹൃത്തുക്കളായ കെ.എം.സി.സി നേതാക്കളുണ്ടിവിടെ.ഗള്‍ഫിനെ സംബന്ധിച്ചിടത്തോളവും മറ്റു പല സ്ഥലങ്ങളെ സംബന്ധിച്ചിടത്തോളവും അന്തസ്സുള്ള കേഡര്‍ സംഘടനയാണ് .ഭരണ നേതൃത്വത്തില്‍ എല്ലാം അംഗീകരിക്കപ്പെട്ട സംഘടന കൂടിയാണത്. കെ.എം.സി.സി സൗദിയിലും ഖത്തറിലും കുവൈത്തിലും ബഹറൈനിലും യു.എ.ഇയിലുമൊക്കെ ഉണ്ട്.

ലോക കേരള സഭയില്‍ എം. എ യൂസഫലി പ്രസംഗിക്കുന്നു

സംഘടനയുടെ പ്രസിഡണ്ട് പുത്തൂര്‍ റഹ്്മാനും കുഞ്ഞാമദും അടക്കം സൗദി അറേബ്യയിലെ എല്ലാവരും ഇവിടെ പങ്കെടുക്കുന്നു.
കഴിഞ്ഞ പ്രാവശ്യവും ഇപ്രാവശ്യവും അനാവശ്യ വിവാദം ഉണ്ടാക്കി.എല്ലാറ്റിനേയും നെഗറ്റീവായി കാണുന്ന ഒരു വിഭാഗം ആളുകളുണ്ട്. നാല് കോടി രൂപയുടെ ചെലവാണെന്ന് പറഞ്ഞു.ഇവിടെ പ്രസീഡിയത്തില്‍ ഇരിക്കുന്നവരും നിങ്ങളെല്ലാവരും കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ കഴിവില്ലാത്തവരല്ല.അതല്ല, ഒരു ഗവണ്‍മെന്റ് നമ്മളെ വിളിക്കുന്നു, അന്തസ്സോടെ നമ്മളെ ഇവിടെ ഇരുത്തുന്നു, എല്ലാ മന്ത്രിമാരും വന്നിരിക്കുന്നു, നമ്മുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നു, അതിന് എന്ത് പരിഹാരം ചെയ്യാന്‍ കഴിയും എന്ന് അവര്‍ ചിന്തിക്കുന്നു.ഇത് നമുക്കുള്ള വലിയ ബഹുമതിയാണ്. ഇവരെല്ലാം പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുണ്ടാവും.പക്ഷെ, ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ഒന്നിക്കണം-യൂസഫലി പറഞ്ഞു.പ്രവാസികളോട് വളരെ അനുഭാവപൂര്‍വം പെരുമാറുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് കൂട്ടിച്ചേര്‍ത്തു.
രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളിലെന്നപോലെ പ്രവാസികള്‍ക്ക് നിക്ഷേപ സുരക്ഷ ഉറപ്പ് വരുത്തുന്ന നിയമം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img