Monday, December 15, 2025

ലോകോത്തര നിലവാരമുള്ള ഫുട്ബാള്‍ അക്കാദമി; കരാറായി, പ്രവര്‍ത്തനം സെപ്തംബറില്‍

Must Read

കോഴിക്കോട്: കോഴിക്കോട് ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ അക്കാദമിയായ മലബാര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍ (എം.എസ.്ആര്‍.എഫ്) ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ അക്കദമിയായ അര്‍ജന്റീനോസ് ജൂണിയേസുമായി കരാര്‍ ഒപ്പുവെച്ചു. എംഎസ്ആര്‍എഫിന്റെ ഫുട്‌ബോള്‍ ക്ലബ്ബായ മലബാര്‍ ചാലഞ്ചേഴിസിന്റെ പേര് പ്രഖ്യാപിക്കലും ഫുട്‌ബോള്‍ ടീമിന്റെ ലോഗോ പ്രകാശനവും വെ്ബ്‌സൈറ്റ് ലോഞ്ചിംഗും ചടങ്ങില്‍ നടന്നു.
അര്‍ജന്റീനോസ് ജൂണിയേഴ്‌സുമായി രണ്ടു വര്‍ഷത്തേക്കാണ് എംഎസ്ആര്‍എഫ് കരാര്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം അര്‍ജന്റീനോസ് ജൂനിയേഴ്‌സിന്റെ രണ്ട് കണ്‍സല്‍ട്ടന്റ് കോച്ചുകള്‍ എംഎസ്ആര്‍എഫിലെ കുട്ടികള്‍ക്കും കോച്ചുകള്‍ക്കും പരിശീലനം നല്‍കും.
അര്‍ജന്റീനോസ് ജൂണിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയര്‍ പെഡര്‍സോളി എംഎസ്ആര്‍എഫ് ചെയര്‍മാന്‍ മുന്‍ ഗോവന്‍ ചീഫ് സെക്രട്ടറി ബി വിജയന്‍ എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഗോള്‍ കീപ്പര്‍ വിക്ടര്‍ മഞ്ഞില, എംഎസ്ആര്‍എഫ് ഡയറക്ടര്‍മാരായ സ്‌കന്ദന്‍ കൃഷ്ണന്‍, പോള്‍ ജോര്‍ജ്ജ്, ബ്രഹ്മാനന്ദ സങ് വാക്കര്‍, ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂര്‍, എംഎസ്ആര്‍എഫ് എംഡിയും സിഇഒയുമായ സജീവ് ബാബു കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
2022 സെപ്തംബറില്‍ എംഎസ്ആര്‍എഫിന്റെ ലോകോത്തര നിലവാരമുള്ള ഫുട്‌ബോള്‍ അക്കാദമി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. ദേശീയ ഫൂട്‌ബോള്‍ ലീഗില്‍ പങ്കെടുക്കുന്ന ഒരു യഥാര്‍ത്ഥ പ്രൊഫണല്‍ സീനിയര്‍ ടീം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംഎസ്ആര്‍എഫ് ചെയര്‍മാന്‍ ബി. വിജയന്‍ പറഞ്ഞു.കോഴിക്കോട്ട് 10 ഏക്കര്‍ സ്ഥലത്ത് 350 മുതല്‍ 400 വരെ കുട്ടികളെ താമസിപ്പിച്ച് പരിശീലിപ്പിക്കാവുന്ന റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img