Sunday, November 9, 2025

ലോകകേരള സഭയില്‍ അനിത പുല്ലയില്‍; നാല് പേര്‍ക്കെതിരെ നടപടി

Must Read

തിരുവനന്തപുരം: അനിതാ പുല്ലയില്‍ പാസ് ഇല്ലാതെ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ ഉത്തരവാദികളായ നാല് പേര്‍ക്കെതിരെ നടപടി.നിയമസഭയുടെ സഭാ ടീവിയുടെ കരാര്‍ ചുമതലകള്‍ വഹിക്കുന്ന ഏജന്‍സിയുടെ നാല് ജീവനക്കാരെ പുറത്താക്കിയതായി സ്പീക്കര്‍ എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫസീല. വിധുരാജ്. പ്രവീണ്‍, വിഷ്ണു എന്നീ കരാര്‍ ജീവനക്കാര്‍ക്കെതിരെയാണ് നടപടി.
ലോകകേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുമായാണ് അനിതാ പുല്ലയില്‍ സഭാ മന്ദിരത്തില്‍ കയറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ച് നിയമസഭാ മന്ദിരത്തില്‍ കയറാന്‍ പാടില്ല. നിയമസഭ നല്‍കിയ ഒരു പാസും അവരുടെ പക്കലുണ്ടായിരുന്നില്ല. സഭാ ടീവിയുടെ സാങ്കേതിക സേവനം ചെയ്യുന്ന ജീവനക്കാര്‍ക്കൊപ്പമാണ് അനിത പുല്ലയില്‍ എത്തിയത്. നിയമസഭാ സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരും ഇവരെ കൊണ്ടുവന്നതല്ല. തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി സഭാ ടീവി സമ്മതിച്ചെന്നും ഇതിനാലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. ലോകകേരള സഭ നടന്ന ശങ്കരനാരയണ്‍ തമ്പി ഹാളിലും പരിസരത്തും അനിത പുല്ലയില്‍ എത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
15ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 23 ദിവസങ്ങളിലായി സഭ ചേരും. ഇതില്‍ 13 ദിവസം ധനാഭ്യര്‍ഥ ചര്‍ച്ചയായാരിക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img