തിരുവനന്തപുരം: ലിംഗ നീതിയുടെ പേരില്‍ ഒരു തീരുമാനവും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ ഇക്കാര്യത്തല്‍ ഒരു തീരുമാനവും എടത്തിട്ടില്ല. പിന്നെ വിവാദത്തിന്റെ കാര്യമില്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. ഇക്കാര്യത്തല്‍ സര്‍ക്കാര്‍ എല്ലാവരമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടാതായി ഇതുവരെ സര്‍ക്കാരിന്റെ മുന്നില്‍ പരാതി വന്നിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഒരു പ്രത്യേക മനസ്സുള്ളവരാണ് അങ്ങനെയല്ല എന്ന് പറയുന്നത്. കേരളത്തില്‍ മുന്‍ മന്ത്രിയായിരുന്നവര്‍ പോലും എത്ര തരം താണ നിലയിലാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. എല്ലാ ലീഗുകാരുടേയും അഭിപ്രായം ഇതായിരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ലിംഗ സമത്വത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ പ്രശ്‌നമാണ് എന്നൊക്കെ പറയുന്നതെന്ന് മുന്‍ മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു. പുരുഷന്‍ പുരുഷനെ പീഡിപ്പിച്ചാല്‍ എങ്ങനെ പോക്‌സോ കേസെടുക്കുമെന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. ഉയര്‍ന്ന നേതൃ പദവിയില്‍ ഇരിക്കുന്നവര്‍ക്ക് പോലും എന്താണ് ലിംഗ സമത്വമെന്നോ എന്താണ് ഇന്ത്യന്‍ പൗരന്റെ അവകാശമെന്നോ മനസ്സിലാക്കുന്നില്ല. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയണമെന്നും കെ.കെ ശൈലജ പറഞ്ഞു.



