കോഴിക്കോട് :സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ പുകയില നിയന്ത്രണ പരിപാടി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍.
സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയ്ക്കായി ലഹരി രഹിത യുവത്വം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 ന് വൈകിട്ട് മൂന്ന് മണിക്ക് ഗവ. മോഡല്‍ സ്‌കൂളില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം. എല്‍. എ നിര്‍വ്വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ എം.എല്‍.എ നിര്‍വഹിക്കും.
ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ഹൈഡ്രജന്‍ ബലൂണ്‍ ക്യാമ്പയിന്‍, ലഹരി വിരുദ്ധ മാജിക് ഷോ, ലഹരി വിരുദ്ധ തീം ഡാന്‍സ്, വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവ ചടങ്ങില്‍ നടക്കും.



