Tuesday, January 20, 2026

ലഹരി ഉപയോഗം : ജാഗ്രത സമിതി രൂപീകരിച്ചു

Must Read

കുന്ദമംഗലം: വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ജാഗ്രത സമിതി രൂപീകരിച്ചു. നിരീക്ഷണം, വിവരം നല്‍കല്‍, ബോധവല്‍ക്കരണം, കൗണ്‍സലിംഗ് എന്നിവയുണ്ടാകും. ഗ്രാമ പഞ്ചായത്ത്, പോലീസ്, എക്‌സൈസ്, സ്‌കൂള്‍, ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവരുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ കണ്‍വീനറായുള്ള ജാഗ്രത സമിതി വൈകാതെ വിപുലീകരിക്കും.
ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരെ ഉള്‍പ്പെടുത്തി യോഗം ചേരും. ലഹരിക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയെ സദയം സ്വാഗതം ചെയ്തു. വിദ്യാലയങ്ങളില്‍ ദിവസം ഒരു പീരിയേഡ് ബോധവല്‍ക്കരണം ആക്കണമെന്നും എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ എം.കെ. രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വദമനന്‍ കുന്ദമംഗലം, പി.ശിവപ്രസാദ്, ഉദയകുമാര്‍, പി.തങ്കമണി എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img