Friday, January 16, 2026

ലഹരിക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ ജില്ലയില്‍ യൂത്ത് ലീഗ് നേതൃത്വം നല്‍കും: ടി. മൊയ്തീന്‍ കോയ

Must Read

ഗാന്ധി ജയന്തി ദിനത്തില്‍ കിണാശ്ശേരിയില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ജില്ലാ തല ലഹരി വിരുദ്ധ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.

കോഴിക്കോട് : ലഹരിക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ ജില്ലയില്‍ യൂത്ത് ലീഗ് നേതൃതത്വം നല്‍കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ പറഞ്ഞു.യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം ഗാന്ധി ജയന്തി ദിനത്തില്‍ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ജില്ലാ തല ഉദ്ഘാടനം കിണാശ്ശേരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടേയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ ഇത്തരം അധാര്‍മ്മികതകള്‍ക്കെതിരെ സമരം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഭാവി തലമുറയുടെ ആരോഗ്യമുള്ള നിലനില്‍പ്പായിരിക്കണം നമ്മുടെ ലക്ഷ്യം. വിദ്യാര്‍ത്ഥി സമൂഹവും ക്യാമ്പസുകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെടി ആദില്‍ അദ്ധ്യക്ഷത വഹിച്ചു. പി. ഉമ്മര്‍, വാര്‍ഡ് കൗണ്‍സിലര്‍ സാഹിദ സുലൈമാന്‍, സത്താര്‍ മാസ്റ്റ്, പി.സക്കീര്‍, പി.നവാസ്, എ.ഷിജിത്ത് ഖാന്‍, സി.കെ.ശഫീഖ്, എന്‍.നാസി മൂപ്പന്‍, ടി. മുഹമ്മദ് അശറഫ് , എം.സിറാജ്, വി.വി.അയ്യൂബ് കെ.വി.ഹാരിസ്, സുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ത്താജ് സ്വാഗതവും, ടി.അദ്‌നാന്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img