Thursday, January 15, 2026

ലഹരിക്കെതിരെ കലാലയങ്ങളില്‍ നിന്നും ശക്തമായ ശബ്ദമുയരണം: മന്ത്രി മുഹമ്മദ് റിയാസ്

Must Read

കോഴിക്കോട് :ലഹരിക്കെതിരെ കലാലയങ്ങളില്‍ നിന്നും ശക്തമായ ശബ്ദമുയരണമെന്ന് ടൂറിസം പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ കലാലയങ്ങള്‍ ലഹരിവിരുദ്ധതയ്ക്ക് മാതൃകയാകേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പോരാടാന്‍ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയില്‍ കേരളത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ലോകഭൂപടത്തില്‍ ഇടം നേടുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി എല്ലാ ക്യാമ്പസുകളിലും ടൂറിസം ക്ലബുകള്‍ ആരംഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം മുഖ്യാതിഥിയായി. ലഹരിവിമുക്തമായ സംസ്ഥാനം എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ലഹരിയെ പ്രതിരോധിക്കുന്നതിന്
കൂട്ടായ പരിശ്രമം ആവശ്യമാണ്. ലഹരിക്കെതിരെയുള്ള പോരാട്ടമെന്ന ദൗത്യം ഏറ്റെടുത്താണ് യുവജന കമ്മീഷന്‍ ലഹരി വിരുദ്ധ ക്യാമ്പെയിന്‍ നടത്തുന്നതെന്നും ചിന്ത ജെറോം പറഞ്ഞു.

യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ വിപുലമായ ലഹരി വിരുദ്ധ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ കോളേജുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഒപ്പം ജില്ലയിലെ കോളനികള്‍ കേന്ദ്രീകരിച്ചു ബോധവത്കരണ ക്ലാസുകളും പൊതു ഇടങ്ങളില്‍ കലാജാഥകളും നടത്തും.

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ സച്ചിന്‍ പി ജെയിംസ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസര്‍ ഇ. ഐ. മുഹമ്മദ് ബോധവത്കരണ ക്ലാസ്സെടുത്തു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ദീപു പ്രേംനാഥ്, സംസ്ഥാന ഗ്രീന്‍ വളണ്ടിയേഴ്‌സ് കോര്‍ഡിനേറ്റര്‍ പി. രാഹുല്‍രാജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മാനേജര്‍ പാവമണി ഗ്ലാഡിസ്, എന്‍.എസ്.എസ് സെക്രട്ടറി കെ.ആര്‍ അഹല്യ എന്നിവര്‍ പങ്കെടുത്തു. കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം എസ്. കെ. സജീഷ് സ്വാഗതവും യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി അതുല്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img