കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ സര്‍വീസ് സ്റ്റേഷന്‍ കൊളക്കാടത്ത്താഴം റോഡ് നവീകരണത്തിന് 16.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. തീരദേശ റോഡ് നിലവാരം ഉയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന് തുക അനുവദിച്ചത്.
മെഡിക്കല്‍ കോളേജ് മാവൂര്‍ റോഡിലെ വെള്ളിപറമ്പ സര്‍വീസ് സ്റ്റേഷനു സമീപത്തു നിന്ന് ആരംഭിച്ച് ചാലിയാറക്കല്‍, ഗോശാലിക്കുന്ന് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള ഈ പാത നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് റോഡിന് തുക അനുവദിച്ചതെന്നും പ്രവൃത്തി ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.



