Monday, December 15, 2025

റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത; അഗസ്ത്യ മുഴിയില്‍ കടകളില്‍ വെള്ളം കയറി

Must Read

മുക്കം: ശക്തമായ മഴയില്‍ അഗസ്ത്യ മുഴിയില്‍ കടകളില്‍ വെള്ളം കയറി.
അഗസ്ത്യമുഴി-ഓമശ്ശേരി റോഡിലെ കടകളിലാണ് വെള്ളം കയറിയത്. പകല്‍സമയം ആയതിനാലും സാധനങ്ങള്‍ പെട്ടെന്ന് എടുത്തു മാറ്റിയതിനാലും വന്‍ നാശനഷ്ടം ഒഴിവാക്കാനായി.
പച്ചക്കറി കടയിലും റെഡിമെയ്ഡ് കടയിലുമാണ് വെള്ളം കയറിയത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തിയിലെ
അശാസ്ത്രീയതയാണ് കടകളില്‍ വെള്ളം കയറാന്‍ കാരണമെന്നും നേരത്തെ ഇവിടെയുണ്ടായിരുന്ന ്രൈഡനേജ് റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി റോഡ് മണ്ണിട്ട് ഉയര്‍ത്തിയതോടെ റോഡിന് അടിയില്‍ ആവുകയും ്രൈഡനേജിന് തടസ്സം നേരിട്ടതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു നിരവധി തവണ കരാറുകാരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു .
പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കില്‍ രാത്രികാലങ്ങളില്‍ ശക്തമായ മഴപെയ്താല്‍ സാധനങ്ങള്‍ എടുത്തു മാറ്റാന്‍ കഴിയാതെ വ്യാപാരികള്‍ക്ക് വന്‍ നഷ്ടം ഉണ്ടാകുമെന്നും പുതിയ ്രൈഡനേജ് നിര്‍മ്മിച്ച് എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img