Thursday, January 15, 2026

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വന്‍ നികുതിവെട്ടിപ്പ് കണ്ടെത്തി; 11.67 കോടി രൂപ ഈടാക്കി

Must Read

കോഴിക്കോട്: കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം മള്‍ട്ടിപ്ലക്സുകള്‍, തിയറ്ററുകള്‍, ഹോട്ടലുകള്‍, എന്‍ബിഎഫ്‌സി സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ വാണിജ്യ, റസിഡന്‍ഷ്യല്‍ സേവനങ്ങള്‍ നല്‍കുന്ന സംസ്ഥാനത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറില്‍ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ നികുതിവെട്ടിപ്പ് കണ്ടെത്തി. നേരിട്ട് പണം അടക്കാതെ, ക്രെഡിറ്റ് ലെഡ്ജറില്‍ ഉള്ള ഇന്‍പുട്ട് ടാക്സ് മാത്രം ഉപയോഗിച്ചാണ് 2017-18 മുതല്‍ 2021-22 വരെയുള്ള നികുതി അടച്ച് വന്നിരുന്നത്.. ഇന്‍പുട്ട് ടാക്സ്ന് അര്‍ഹത ഉള്ള പക്ഷം നികുതി ബാധ്യത പണം ഒടുക്കാതെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ച് കൊണ്ട് തീര്‍ക്കാവുന്നതാണ്.

തുടര്‍ന്ന് സംസ്ഥാന ജി എസ് ടി യുടെ കോഴിക്കോട് ജവഹര്‍ നഗറില്‍ ഉള്ള ഐ ബി വിഭാഗം വിശദമായ അന്വേഷണം നടത്തുകയും 348.96 കോടി രൂപയുടെ വരുമാനം , സ്ഥാപനത്തിന്റെ മൂലധനത്തിന്റെ ഭാഗം ആക്കി മാറ്റി അന്ധികൃതമായ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയും ചെയ്യുക ആയിരുന്നെന്ന് കണ്ടെത്തി. നിയമാനുസൃതമല്ലാത്ത പ്രസ്തുത ഇന്‍പുട്ട് നികുതി ക്രെഡിറ്റ് ഉപയോഗിച്ച് പണം അടക്കാതെ നികുതി ബാധ്യത തീര്‍ക്കുക ആണ് ചെയ്ത് വന്നിരുന്നത്. കൂടാതെ നിലവില്‍ ഉള്ള ഒരു നിര്‍മാണ പദ്ധതിയെ പുതിയ പദ്ധതിയുടെ ഗണത്തില്‍ പെടുത്തി ഇന്‍പുട്ട് ടാക്സ് അര്‍ഹതയുള്ളതായി കാണിക്കുകയും പണം ഉപയോഗിച്ച് ഉള്ള നികുതി അടവില്‍ നിന്നും ഒഴിവാകുകയുമാണ് ചെയ്ത് വന്നിരുന്നത്.

പ്രാഥമിക പരിശോധനയില്‍ ഏകദേശം 15.04 കോടി രൂപയുടെ നികുതി ബാധ്യത ഇത്തരത്തില്‍ ഉള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍, ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം ആദ്യ ഗഡു ആയി 11.67 കോടി രൂപ അടവാക്കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നു വരുന്നു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img