മംഗളൂരു: ഹോമവും പൂജയും നടത്തി സ്‌കൂളുകളില്‍ അദ്ധ്യയന വര്‍ഷം തുടങ്ങിയ സംഭവങ്ങള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറോട്(ഡിഡിപിഐ) റിപ്പോര്‍ട്ട് തേടിയതായി ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.കെ.വി.രാജേന്ദ്ര പറഞ്ഞു.ഹോമവും പൂജയും നടന്നിട്ടുണ്ടോ എന്ന് ബന്ധപ്പെട്ട ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാരോട് (ബിഇഒ) അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്‌കൂളുകള്‍ അലങ്കരിച്ചും നവാഗതരെ പൂക്കളം മധുരവും നല്‍കി വരവേറ്റും പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രവേശനോത്സവം നടത്താനാണ് ഔദ്യോഗിക നിര്‍ദേശം നല്‍കിയതെന്ന് ഡി.സി.പറഞ്ഞു.



