Saturday, December 13, 2025

റഫി നൈറ്റ് 28 ന്

Must Read

കോഴിക്കോട് : അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 42ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റഫി നൈറ്റ് 28 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആയിരത്തിലധികം വേദികളില്‍ റഫി സംഗീത പരിപാടി അവതരിപ്പിച്ച പ്രസന്‍ റാവു (ഭോപ്പാല്‍ ) മുഖ്യ ആകര്‍ഷണം. ഇദ്ദേഹത്തിന്റെ സംസ്ഥാനത്തെ ആദ്യ പരിപാടി കൂടിയാണ്. ഗോപി ക മേനോന്‍ ( കോഴിക്കോട്), അല്‍ക അഷ്‌ക്കര്‍, ഫാറൂഖ് (തലശ്ശേരി ) ജാഷിം എന്നിവരാണ് സഹ ഗായകര്‍.

വൈകുന്നേരം 6 മണിക്ക് ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫിയുടെ സുഹൃത്തും വേള്‍ഡ് ഓഫ് റഫി ഫൗണ്ടേഷന്‍ മലയാളിയുമായ വെങ്കിട്ട് റഫി അനുസ്മരണ പ്രഭാഷണം നടത്തും. അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് ഫൗണ്ടേഷന്‍ ചാരിറ്റിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണം നടക്കും.

ഫൗണ്ടേഷന്‍ പ്രസിഡന്റ് മെഹ്റൂഫ് മണലൊടി , ജന.സെക്രട്ടറി – എം വി മുര്‍ഷിദ് അഹമ്മദ്, വൈസ് പ്രസിഡന്റ് – എന്‍ സി അബ്ദുള്ളക്കോയ , ജോയിന്റ് സെക്രട്ടറി – കെ. ശാന്തകുമാര്‍ , ട്രഷറര്‍-കെ. മുരളീധരന്‍ ലൂമിനസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img