Monday, December 15, 2025

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: എന്‍.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജനതാദള്‍ സെക്കുലര്‍

Must Read

ബംഗളൂരു: എന്‍.ഡി.എയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനായിരിക്കും ജനതാദള്‍ സെക്കുലറിന്റെ പിന്തുണയെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ”ജൂണ്‍ 18ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ വോട്ട് മുര്‍മുവിന് ഇപ്പോഴേ ഉറപ്പാണ്. ഞങ്ങളുടെ പിന്തുണ ആവശ്യമില്ല. എങ്കിലും ഞങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നു”കുമാരസ്വാമി പറഞ്ഞു.

‘പിന്തുണ ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ അവര്‍ രണ്ടുതവണ വിളിച്ചിരുന്നു. ബംഗളൂരുവില്‍ അദ്ദേഹത്തെ കാണാന്‍ അപ്പോയിന്റ്മെന്റ് പോലും തേടിയിരുന്നു. പക്ഷേ, ഇവിടെ വന്ന് പിന്തുണ തേടേണ്ട ആവശ്യമില്ലെന്നായിരുന്നു എന്റെ അഭിപ്രായം’ കുമാരസ്വാമി പറഞ്ഞു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിയോ കോണ്‍ഗ്രസോ എന്ന ചോദ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബി ടീമിന്റെ പ്രശ്നവും ഉദിക്കുന്നില്ല. രണ്ട് സ്ഥാനാര്‍ത്ഥികളുടെയും പശ്ചാത്തലം പരിശോധിച്ച് ഞങ്ങള്‍ തീരുമാനിക്കും അദ്ദേഹം വ്യക്തമാക്കി. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img