Monday, December 15, 2025

രാം നാഥ് കോവിന്ദ് ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡകള്‍ നിറവേറ്റി: മെഹബൂബ മുഫ്തി

Must Read

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡകള്‍ നിറവേറ്റുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.ഭരണഘടനയെ ചവിട്ടി മെതിച്ചാണ് കോവിന്ദ് പടിയിറങ്ങുന്നതെന്ന് മുഫ്തി കുറ്റപ്പെടുത്തി.

അധികാരകാലയളവ് കഴിയുമ്പോള്‍ രാഷ്ട്രപതിമാര്‍ ബാക്കിയാക്കുന്നത് അവരുടെ കര്‍മ്മത്തിന്റെ മഹത്വമാണ്. എന്നാല്‍ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ ഭരണഘടന അനവധി തവണ ചവിട്ടി മെതിക്കുകയായിരുന്നുവെന്ന് മുഫ്തി ആരോപിച്ചു.ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റുന്നതും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കം ചെയ്തതും പൗരത്വ ഭേദഗതി നിയമം,ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കടന്നുകയറ്റങ്ങള്‍ ഇവയെല്ലാം നടന്നത് കോവിന്ദിന്റെ കാലത്താണെന്ന് മുഫ്തി കുറ്റപ്പെടുത്തി.

എന്നാല്‍ മുഫ്തിയുടെ ആരോപണം തരംതാഴ്ന്നതാണെന്നും ദലിത് സമൂഹത്തെ അപമാനിക്കുന്നതുമാണെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന നിര്‍മല്‍ സിംഗ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img