മംഗളൂരു: യൂത്ത് കോൺഗ്രസ് കൗപ് ബ്ലോക്ക് സെക്രട്ടറി റീന ഡിസൂസയെ(35)കുത്തേറ്റ പരുക്കുകളോടെ മംഗളൂരു ഫാദർ മുള്ളർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അയൽക്കാരൻ വിനയ്(36) ആണ് തന്നെ അക്രമിച്ചതെന്ന് റീന പൊലീസിനോട് പറഞ്ഞു.
താൻ ഹെജമാഡിയിലെ വീടിനടുത്ത് ചിലരുമായി സംസാരിച്ചു നിൽക്കെ വന്ന വിനയ് കത്തിയെടുത്ത് വയറ്റിൽ കുത്തുകയായിരുന്നു എന്നാണ് മൊഴി.അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.റീനയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.



