Friday, January 16, 2026

യൂത്ത്‌ലീഗ് നേതാവിന്റെ വീടിനു നേരെ അക്രമം

Must Read

വടകര: ഇന്നലെ ഒഞ്ചിയം പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന സി.എച്ച് മുഹമ്മദ്‌കോയ സ്മാരക സൗധത്തില്‍ കരിഓയില്‍ ഒഴിച്ചതിനു പിന്നാലെ യൂത്ത്‌ലീഗ് നേതാവിന്റെ വീടിനു നേരെയും അക്രമം ഉണ്ടായി.പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി എടക്കണ്ടിക്കുന്ന് റിഫാസിന്റെ വീടിന്റെ പിന്നിലെ ജനലുകള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു.ഇന്ന് പുലര്‍ച്ചെ 1.40ഓടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേയ്ക്ക് അക്രമികള്‍ ഓടിമറഞ്ഞു.റിഫാസിന്റെ പിതാവ് ഇസ്മായില്‍ ചോമ്പാല പോലീസില്‍ പരാതി നല്കി.വടകര ഡി.വൈ എസ് പി ഹരിപ്രസാദ് സ്ഥലം സന്ദര്‍ശിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img