Tuesday, January 20, 2026

യു പിയില്‍ ഗോഡ്സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭയുടെ തിരംഗ യാത്ര

Must Read

ലക്നൗ : മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ ചിത്രവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തിരംഗ യാത്ര. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹിന്ദു മഹാസഭ തിങ്കളാഴ്ച തിരംഗ യാത്ര സംഘടിപ്പിച്ചത്. വാഹനത്തിന്റെ മുന്‍പില്‍ മുകളിലായിട്ടാണ് ഗോഡ്സെയുടെ ചിത്രം സ്ഥാപിച്ചിരുന്നത്. യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഹിന്ദു മഹാസഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

എന്നാല്‍ തിരംഗ യാത്രയില്‍ തങ്ങള്‍ നിരവധി നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയിരുന്നെന്നും, അവരില്‍ ഒരാളാണ് ഗോഡ്സെയെന്നും ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വര്‍മ്മ പറഞ്ഞു. മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗോഡ്സെ നിര്‍ബന്ധിതനായത് അദ്ദേഹം പിന്തുടരുന്ന നയങ്ങള്‍ കൊണ്ടാണെന്നാണ് യോഗേന്ദ്ര വര്‍മ്മയുടെ ന്യായീകരണം.

‘സ്വാതന്ത്ര്യദിനത്തില്‍ ഞങ്ങള്‍ തിരംഗ യാത്ര സംഘടിപ്പിച്ചിരുന്നു, റാലി ജില്ലയിലുടനീളം സഞ്ചരിച്ചു. എല്ലാ പ്രമുഖ ഹിന്ദു നേതാക്കളും അതില്‍ പങ്കെടുത്തു. ഞങ്ങള്‍ നിരവധി വിപ്ലവകാരികളുടെ ഫോട്ടോകള്‍ വച്ചിരുന്നു, അവരില്‍ ഒരാളായിരുന്നു ഗോഡ്സെ. കോടതിയില്‍ ഗോഡ്സെ സ്വയം കേസ് വാദിച്ചു. എന്തിനാണ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് ജനങ്ങള്‍ അറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഗാന്ധിയുടെ ചില നയങ്ങള്‍ ഹിന്ദു വിരുദ്ധമായിരുന്നു. വിഭജന സമയത്ത് 30 ലക്ഷം ഹിന്ദുക്കളും മുസ്ലീങ്ങളും കൊല്ലപ്പെട്ടു, ഇതിന് ഉത്തരവാദി ഗാന്ധിയാണ്’ ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു. ഗാന്ധി തങ്ങളുടെ പ്രചോദനമാണെന്ന് ചിലര്‍ വിശ്വസിക്കുന്നത് പോലെ, ഞങ്ങള്‍ക്ക് ഗോഡ്സെയോട് സമാനമായ വികാരങ്ങളുണ്ടെന്നും ഹിന്ദു മഹാസഭ നേതാവ് നയം വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img