
മംഗളൂരു: മുല്‍ക്കിയില്‍ യുവാവ് ഭാര്യയെയും മൂന്ന് പിഞ്ചുമക്കളെയും കിണറ്റില്‍ തള്ളിയിട്ടതായി പരാതി. കുട്ടികള്‍ മരിച്ചു. രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുല്‍ക്കി പത്മന്നൂരിലെ ഹിതേഷ് ഷെട്ടിഗറിനെ (42) മുല്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം അറിഞ്ഞ് അഗ്‌നിസുരക്ഷാ സേനയെത്തി നാല് പേരേയും പുറത്തെടുത്തുവെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. ഹിതേഷിന്റെ ഭാര്യ ലക്ഷ്മിയെ(34) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



