മംഗളൂരു:ഹാസനിലെ ഹൊലെയില്‍ യുവാവ് ഭാര്യയെ കുടുബക്കോടതിയില്‍ കഴുത്തറുത്ത് കൊന്നു.നരസിപുരയിലെ ശിവകുമാര്‍ (32) ആണ് അകന്നു കഴിയുന്ന ഭാര്യ ചൈത്രയെ(28)വകവരുത്തിയത്.
ശനിയാഴ്ച വൈകുന്നേരം കോടതിയില്‍ മണിക്കൂര്‍ നീണ്ട കൗണ്‍സലിംഗിന് ശേഷം ജഡ്ജി അടുത്ത സിറ്റിംഗിനുള്ള തീയതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരും പിരിഞ്ഞതായിരുന്നു.ശുചിമുറി ഭാഗത്തേക്ക് പോയ യുവതിയെ പിന്തുടര്‍ന്ന ശിവകുമാര്‍ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്ന് ഹാസന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍.ശ്രീനിവാസ് ഗൗഢ പറഞ്ഞു.കോടതി ജീവനക്കാരും പൊലീസും ചേര്‍ന്ന് യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കഴുത്തിലെ രണ്ടു ധമനികളും അറ്റുപോയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.ശിവകുമാറിന് എതിരെ ഗാര്‍ഹിക പീഡനക്കേസ് നിലവിലുണ്ട്.കോടതിയില്‍ ഹാജരായ വേളയില്‍ കത്തി കൈവശം വെക്കാന്‍ സാധിച്ചു എന്നത് പൊലീസിനും കോടതിക്കും തലവേദനയാണ്.



