Friday, December 12, 2025

യുവതിയും മകളും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

Must Read

മംഗളൂരു:ഹരിയടുക്ക അത്രാടി മഡഗ അങ്കണവാടിക്ക് സമീപത്തെ വീട്ടില്‍ യുവതിയെയും മകളേയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ആന്ധ്ര സ്വദേശിനി ചെലുവി(30),മകള്‍ പ്രിയ (10)എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഇരുവരുടെയും മരണം അറിഞ്ഞെത്തിയ പൊലീസ് വിഷം കഴിച്ച് ആത്മഹത്യയെന്ന് പറഞ്ഞിരുന്നു.എന്നാല്‍ ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊന്നതാണെന്ന് അറിവായത്. ഞായറാഴ്ച വൈകുന്നേരത്തിനും തിങ്കളാഴ്ച രാവിലെക്കും ഇടയിലാണ് സംഭവം എന്ന് പൊലീസ് പറഞ്ഞു. മരിച്ച ചെലുവിയുടെ അമ്മയും മകന്‍ പ്രീതവും ഭദ്രാവതിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ചെലുവിയും പ്രിയയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ അമ്മ മുനിയമ്മ ചെലുവിയുടെ മൊബൈലിലേക്ക് വിളിച്ചപ്പോള സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം അവര്‍ അയല്‍വാസികളെ അറിയിച്ചു. വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്. ചെലുവിനേയും പ്രിയയേയും വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി.
15 വര്‍ഷം മുമ്പ് ചെലുവിയെ മാഞ്ചിയിലെ സുബ്രഹ്മണ്യയാണ് വിവാഹം ചെയ്തത്. മണിപ്പാലിലെ ഓയില്‍ ഫാക്ടറിയില്‍ തൊഴിലാളിയായിരുന്ന ചെലുവി ജോലിസ്ഥലത്ത് വെച്ച് മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ സുബ്രഹ്മണ്യ യുവതിയെ ഉപേക്ഷിച്ചു. മുംബൈയില്‍ രണ്ട് വര്‍ഷം താമസിച്ച കാമുകനും യുവതിയും കാര്‍ക്കളയില്‍ വന്ന് വാടകയ്ക്ക് താമസിച്ചു. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്മം നല്‍കിയതിന് പിറകെ
ചെലുവി കാമുകനെ ഉപേക്ഷിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img