കോഴിക്കോട്: രാത്രിസമയങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ കവരുന്ന രണ്ടുപേര്‍ പിടിയിലായി. ഒളവണ്ണ കൊടശ്ശേരി പറമ്പ് അനസ്, സഹായി ഷമീര്‍ എന്നിവരെയാണ് സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടിയത്. അമ്മയോടൊപ്പം ഉറങ്ങികിടന്നിരുന്ന കുട്ടിയെ തട്ടിയെടുത്ത് ആഭരണങ്ങള്‍ കവര്‍ന്ന് വീടിന്റെ ടെറസില്‍ ഉപേക്ഷിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട അനസ് ജയലില്‍ നിന്ന് ഇറങ്ങിയശേഷം എലത്തൂരില്‍ മോഷണം നടത്തുകയായിരുന്നു. അനസിനെതിരെ ടൗണ്‍, പന്നിയങ്കര, നല്ലളം, മെഡിക്കല്‍ കോളജ് പന്തീരാങ്കാവ് സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. പല കേസുകളും വിചാരണഘട്ടത്തിലാണ്. ഒളവണ്ണയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിന്റെ കൈത്തള മോഷ്ടിച്ചു. സ്വര്‍ണവും ഫോണും മോഷ്ടിക്കുക ഇവരുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. ആഢംബര ജീവിതം നയിക്കാനാണ് മോഷണമുതല്‍ ഉപയോഗിക്കുന്നത്. എലത്തൂര്‍ എസ്.ഐ കെ. സായൂജ്കുമാര്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ സുജിത്ത്, ഷാഫി പറമ്പത്ത് തുടങ്ങിയവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.



