Thursday, January 15, 2026

മോദി കോവിന്ദിനെ അപമാനിച്ചെന്ന്; വിഡിയോയുമായി പ്രതിപക്ഷം

Must Read

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ മുന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പു ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അവഗണിച്ചു എന്നാരോപിച്ചുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഭിവാദ്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമറയില്‍ നോക്കുകയാണെന്ന രീതിയിലുള്ള ക്രോപ് ചെയ്ത വിഡിയോ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളാണ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, തെലങ്കാന രാഷ്ട്രസമിതി നേതാവ് വൈ. സതീഷ് റെഡ്ഡി എന്നിവരാണ് മോദി, രാംനാഥ് കോവിന്ദിനെ അവഗണിക്കുകയാണെന്നാരോപിച്ച് വിഡിയോ പങ്കുവെച്ചത്. വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതും സന്ദര്‍ഭത്തിന് അനുയോജ്യമല്ലെന്നും കാണിച്ച് ട്വിറ്റര്‍ പിന്നീട് വിഡിയോ റെഡ്ഫ്ളാഗ് ചെയ്തു. ”എന്തൊരു അപമാനമാണിത്. ക്ഷമിക്കണം സര്‍. ഇവരൊക്കെ ഇങ്ങനെയാണ്. താങ്കളുടെ കാലാവധി കഴിഞ്ഞു. ഇനി അവര്‍ നിങ്ങളെ ശ്രദ്ധിക്കുക പോലുമില്ല”എന്നായിരുന്നു വിഡിയോ പങ്കുവെച്ച് സഞ്ജയ് സിങ് ട്വീറ്റ് ചെയ്തത്.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയേക്കാള്‍ ഫോ?ട്ടോ ആണ് മുഖ്യം എന്നു പറഞ്ഞാണ് ടി.ആര്‍.എസ് നേതാവ് സതീഷ് റെഡ്ഡി വിഡിയോ പങ്കിട്ടത്.
യഥാര്‍ഥ വിഡിയോയില്‍, രാഷ്ട്രപതി അഭിവാദ്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി കൈകൂപ്പുന്നതും അദ്ദേഹത്തെ നോക്കുന്നതും കാണാം. എന്നാല്‍ സഞ്ജയ് സിങ് ട്വീറ്റ് ചെയ്ത വിഡിയോയില്‍ ഇത് എഡിറ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രപതി അഭിവാദ്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി അതു ശ്രദ്ധിക്കാതെ കാമറയില്‍ മാത്രം നോക്കുന്നതായാണ് വിഡിയോ. തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. യഥാര്‍ഥ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സഞ്ജയ് സിങ്ങിന്റെ വിഡിയോ ട്വിറ്റര്‍ റെഡ് ഫ്ളാഗ് ചെയ്തത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img