കൊണ്ടോട്ടി:മൊറയൂരില്‍ ലക്ഷങ്ങളുടെ ലഹരി മരുന്നുമായി എക്‌സൈസ് പിടിയിലായ ദമ്പതികള്‍ക്ക് വ്യാപക ലഹരി ബന്ധം ഉള്ളതായി സൂചന . കഴിഞ ദിവസമാണ് ഉത്തര മേഖല എക്‌സ്സൈസ് കമ്മീഷണര്‍ സ്‌ക്വാഡും മലപ്പുറം എക്‌സ്സൈസ് ഇന്റലിജിന്‍സും മലപ്പുറം എന്‍ഫോസ്മെന്റ് സ്‌ക്വാഡും മലപ്പുറം എക് സ്സൈസ് റൈഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില്‍ മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുള്ള (26 ),കീരങ്ങാട്ടുപുറായ് അബ്ദുള്‍റഹ്‌മാന്‍(56), ഭാര്യ സീനത്ത് എന്നിവര്‍ 75 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത് . ഇവരെ റിമാന്റ് ചെയ്തു.
മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്‌സ്സൈസ്ഉദ്യോഗസ്ഥര്‍ ഇവരെ എക് സൈസ് വലയിലാക്കിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ലഹരി വില്പന നടുത്തുന്ന സംഘമായ ഇവര്‍ക്ക് ഏറെ കാലമായി വന്‍തോതില്‍ ലഹരി ഇടപാടുകള്‍ ഉണ്ട്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറക്ക് മയക്കുമരുന്നുകളും ഇവര്‍ വന്‍ തോതില്‍ വില്പനനടത്തുന്നതായി വിവരം ലഭിച്ചിരുന്നു.
ഉബൈദുള്ളയുടെ സ്‌കൂട്ടറില്‍ നിന്നും അബ്ദുറഹിമാന്റെ വീട്ടില്‍നിന്നും വീട്ടില്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് ഇത് കണ്ടെടുത്തത്.എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ മാരായപി.കെ.മുഹമ്മദ് ഷഫീഖ്,ടി.ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ഇ.അഖില്‍ ദാസ്, കെ.എസ്.അരുണ്‍ കുമാര്‍,മലപ്പുറം എക്‌സ്സൈസ് റൈഞ്ച് ഇന്‍സ്പെക്ടര്‍ ഇ.ടി. ഷിജു,പ്രിവന്റീവ് ഓഫീസര്‍മാരായ ഒ.അബ്ദുള്‍ നാസര്‍, പി.പ്രാശാന്ത്,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പി. റെജിലാല്‍, എം.പ്രിയേഷ്, കെ.വി.രജീഷ്,വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ എല്‍.വിനിത, മലപ്പുറം സ്‌ക്വാഡിലെ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ മുഹമ്മദാലി,സജിപോള്‍,അച്യുതന്‍,ഷബീര്‍ മലപ്പുറം ഇന്റലിജിന്‍സ് പ്രിവന്റീവ് ഓഫീസര്‍ ലതീഷ് പി നിലമ്പുര്‍ റൈഞ്ച് സിവില്‍ എക് സ്സൈസ് റൈഞ്ച് ഓഫീസിലെ സി.ടി.ഷംനസ്, മഞ്ചേരി സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സ് സൈസ് ഓഫീസര്‍ സി.ടി.അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് ഇത് കണ്ടെടു ത്തത്.തുടര്‍ അന്വേഷണം നടക്കുന്നതായും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും മഞ്ചേരി എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി സൂചിപ്പിച്ചു.



