പാറശ്ശാല : മൊബൈല്‍ ചാര്‍ജു ചെയ്യുന്നതിനിടെ ഷോക്കേറ്റ് പാറശ്ശാലയ്ക്ക് സമീപം ചെറുവാരകോണം, അടയ്ക്കാക്കുഴി ഇറവിളവീട്ടില്‍ സുരേഷ് (അജി-45) മരിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു.ഉടനെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സുരേഷ് ഓട്ടോറിക്ഷാ തൊഴിലാളിയാണ്



