പാലക്കാട്: കൊപ്പം മുളയന്‍കാവില്‍ അനുജന്‍ ജ്യേഷ്ഠനെ അടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ നടക്കില്‍വീട്ടില്‍ സന്‍വര്‍ ബാബു(40)വിനെയാണ് അനുജന്‍ സക്കീര്‍ മരക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.
മൊബൈലില്‍ പാട്ട് ഉറക്കെവെച്ചതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം.



