
കോഴിക്കോട്: ലയണല്‍ മെസ്സിയുടെ 35 -ആം ജന്മദിനത്തിന്റെ ഭഗമായി കേരള മെസ്സി ഫാന്‍സ് കൂട്ടായ്മ നടത്തിയ Grand meetup ല്‍ പങ്കെടുത്തത് ആയിരങ്ങള്‍. കോഴിക്കോട് ബീച്ചില്‍ നടന്ന പ്രൗഡ ഗംഭീര ആഘോഷം വിഖ്യാത കളിയെഴുത്തുകാരന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.
കേരള മെസ്സി ഫാന്‍സ് കൂട്ടായ്മയുടെ പ്രെസിഡന്റ് ഹുസ്‌നി മുബാറക് , ജോയിന്‍ സെക്രട്ടറി അജു,
മീഡിയ വണ്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ പിസി സൈഫുദ്ധീന്‍, യൂട്യൂബര്‍ ഇമ്തിയാസ് influencer യാദില്‍ എം ഇഖ്ബാല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.അപര്‍ണ ശ്രീധരം കാലിക്കറ്റ് &ടീം സംഗീത വിരുന്ന് കൊണ്ട് വേദിയെ നിറസാന്നിധ്യമാക്കി.കൂട്ടായ്മയുടെ exe-മെമ്പര്‍ അല്‍സഫാന്‍ നന്ദി പറഞ്ഞു.



