Friday, January 16, 2026

മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവെക്കല്‍ യൂണിറ്റ് ആരംഭിക്കും: മന്ത്രി

Must Read

കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഉടന്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയാ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരത്ത് ഇതിനായി ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. അവയവമാറ്റത്തിന് മാത്രമായി കോഴിക്കോട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനാണ് ആലോചന. നവജാതശിശു വിഭാഗം, മോളിക്യൂലാര്‍ ഡയഗ്‌നോസ്റ്റിക് ലാബ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 23 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ആരംഭിക്കുന്നത്. മൂ്ന്നുകോടി രൂപ ചെലവഴിച്ചാണ് ലാബ് സജ്ജീകരിച്ചത്. ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്കായി പ്രത്യേക വിഭാഗം തുടങ്ങാനായത്് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു.തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മേയര്‍ ബീനാഫിലിപ്പ്, എളമരം കരീം എം.പി, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ആര്‍. സിന്ധു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് എം.പി ശ്രീജയന്‍, ഡോ. കെ.പി സൂരജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img