തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും മാറ്റമില്ല. 37000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 4625 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ 38000 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഒന്‍പതിനാണ് ഏറ്റവും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്.



