കോഴിക്കോട്: മുസ്ലിം സ്ത്രീകളെ വീണ്ടും ഇരുട്ടറകളിലേക്ക് തന്നെ നയിക്കുന്ന യാഥാസ്ഥിതിക നിലപാടില്‍ നിന്നും ഉത്തരവാദപ്പെട്ട മതനേതൃത്വങ്ങള്‍ പിന്തിരിയണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം അഭ്യര്‍ത്ഥിച്ചു. ഒരു നൂറ്റാണ്ടുകാലം നീണ്ട നിന്ന നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളത്തിലെ മുസ്ലിം സമൂഹം ആര്‍ജ്ജിച്ചെടുത്ത നവോത്ഥാന മൂല്യങ്ങളെ തകര്‍ത്തെറിയുന്ന നീക്കങ്ങള്‍ ചെറുക്കുമെന്ന് സമ്മേളനം വ്യക്തമാക്കി.
സ്ത്രീ ശാക്തീകരണത്തിന്റെ മറപിടിച്ച് ലിംഗ സമത്വമെന്ന ഓമനപ്പേര് നല്‍കി സ്വതന്ത്ര ലൈംഗികതയിലേക്ക് പുതു തലമുറയെ സജ്ജമാക്കും വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ പദ്ധതികള്‍ പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഇ.കെ. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. കെ.പി. അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷം വഹിച്ചു. എന്‍.എം. അബ്ദുല്‍ ജലീല്‍, കെ.പി. സകരിയ്യ, എഞ്ചി. സൈതലവി, അഡ്വ. മുഹമ്മദ് ഹനീഫ, എം.ടി. മനാഫ് മാസ്റ്റര്‍, ഫൈസല്‍ നന്മണ്ട, കെ.എം. ഹമീദലി ചാലിയം, ഡോ. അനസ് കടലുണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.



