
കെ.എം.സി.സി നേതാക്കള്‍ തിരുവനന്തപുരത്ത് ലോക കേരളസഭ സമ്മേളന ഇടവേളയില്‍ സൗഹൃദ സംഭാഷണത്തില്‍
തിരുവനന്തപുരം:ലോക കേരളസഭ മൂന്നാം സമ്മേളന നടപടികളില്‍ നിറയുകയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കെ.എം.സി.സി നേതാക്കള്‍.എന്നാല്‍ അവരുടെ മാതൃസംഘടനയായ മുസ്ലിം ലീഗ് എം.പിമാരും എം.എല്‍.എമാരുമാവട്ടെ സഭ ബഹിഷ്‌കരിച്ച് പുറത്താണ്.
പ്രതിപക്ഷം സഭയില്‍ നിന്ന് വിട്ടുനിന്നതിനെ നോര്‍ക്ക ഉപാധ്യക്ഷനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.എം.എ.യൂസഫലി വെള്ളിയാഴ്ച വിമര്‍ശിച്ചിരുന്നു.ഇന്ത്യക്ക് പുറത്ത് മുസ്ലിം ലീഗിന്റെ സാംസ്‌കാരിക ഘടകമായ കെ.എം.സി.സി നേതാക്കളുടെ പേരുകള്‍ യൂസഫലി തന്റെ പ്രസംഗത്തില്‍ എടുത്തു പറയുകയും ചെയ്തു.കേഡര്‍ സംഘടന എന്ന വിശേഷണവും അദ്ദേഹം നല്‍കി.
അതിനിടെ മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി യൂസഫലിയെ വ്യംഗ്യമായി സൂചിപ്പിച്ച് വിമര്‍ശവുമായി രംഗത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാള്‍ ലീഗിനെ വിലക്കുവാങ്ങാന്‍ വന്നാല്‍ വിവരമറിയും എന്നാണ് ഷാജിയുടെ ഒളിയമ്പ്.



