Tuesday, January 20, 2026

മുസ്ലിംയൂത്ത് ലീഗ് ജില്ലാ നേതൃക്യാമ്പ് സംഘാടക സമിതിയായി

Must Read

വടകര: മുസ്ലിം യൂത്ത് ലീഗ് അകം പൊരുള്‍ സംഘടനാ ക്യാമ്പയിനിന്റെ ഭാഗമായുള്ള നേതൃക്യാമ്പ് യുവ വിചാരം സെപ്റ്റംബര്‍ 9, 10 തിയ്യതികളില്‍ ഓര്‍ക്കാട്ടേരിയില്‍ നടക്കും.സംഘാടക സമിതി രൂപീകരണ യോഗം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അദ്ധ്യക്ഷത വഹിച്ചു.ജന:സി ക്രട്ടറി ടി.മൊയ്തീന്‍കോയ സ്വാഗതം പറഞ്ഞു.ജില്ലാ സി ക്രട്ടറി എം.പി.ഷാജഹാന്‍ രൂപരേഖ അവതരിപ്പിച്ചു.

എം.സി. വടകര, അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, ഒ.കെ.കുഞ്ഞബ്ദുല്ല മാസ്റ്റര്‍, പി.പി.ജാഫര്‍, സി.ജാഫര്‍സാദിഖ്, എം.ആര്‍.നാസര്‍, ഒ.പി. മൊയ്തു, വി.അബ്ദുല്‍ ജലീല്‍, ഹാരിസ് കൊത്തിക്കുടി, അഫ്നാ സ് ചോറോട്, മന്‍സൂര്‍ എടവലത്ത്, എം.കെ.സമീര്‍, എന്‍.പി.ഹംസ, മുഹമ്മദ് പുറമേരി, യൂനുസ് രാമത്ത്, മുനീര്‍ പനങ്ങോട്ട് പ്രസംഗിച്ചു.

ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് / മുനിസിപ്പല്‍/ മേഖല പ്രസിഡന്റ്, ജന. സിക്രട്ടറിമാര്‍ ഉള്‍പ്പെടെ 346 അംഗങ്ങളാണ് നേതൃക്യാമ്പില്‍ പങ്കെടുക്കുന്നത്.പാറക്കല്‍ അബ്ദുല്ല ചെയര്‍മാനും മിസ്ഹബ് കീഴരിയൂര്‍ ജന: കണ്‍വീനറും അഹമ്മദ് പുന്നക്കല്‍ ട്രഷററും ഷുഹൈബ് കുന്നത്ത് കണ്‍വീനറും ആയി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.ക്യാമ്പിന്റെ ഡയറക്ടറായി ടി.മൊയ്തീന്‍കോയ യേയും കോഡിനേറ്ററായി എം.പി.ഷാജഹാനെയും തിരഞ്ഞെടുത്തു.ജില്ലാ സിക്രട്ടറി ഷുഹൈബ് കുന്നത്ത് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img