കുന്ദമംഗലം: നരിക്കുനി ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം 24ന് ചക്കാലക്കല്‍ ഹയര്‍സെക്കഡറി സ്‌ക്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
‘ജീര്‍ണ്ണതക്കെതിരെ ജനജാഗരണം ‘ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം രാവിലെ 9ന് കെ.എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും പാലത്ത് അബ്ദു റഹിമാന്‍ മദനി, ശാഹിദ് മുസ്ലിം ഫാറൂ ഖി , അന്‍സാര്‍ നന്മണ്ട, സയ്യിദ് അലി സ്വലാഹി, ആയിശ ചെറു മുക്ക് എന്നിവര്‍ പ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.പി അബ്ദു ഗഫൂര്‍ ഫാറൂഖി, സത്താര്‍ മാസ്റ്റര്‍, ഉമ്മര്‍ കച്ചേരിമുക്ക് , അബ്ദുസ്സലാം കെ.പി , അബ്ദുല്‍ മജീദ് മടവൂര്‍ എന്നിവര്‍ പങ്കെടുത്തു



