Sunday, November 9, 2025

മുങ്ങി മരണങ്ങള്‍: കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കണം- ബാലസഭ

Must Read

കാസര്‍കോട്:ജില്ലയിലെ കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും അറിയിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ബാലസഭ. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സരപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ബാലസഭ സംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി ബാലാവകാശ കമ്മിഷന്‍ അംഗം അഡ്വ.പി പി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയില്‍ കുട്ടികള്‍ക്കായി ഉള്‍പ്പെടുത്തേണ്ട നിരവധി നിര്‍ദേശങ്ങള്‍ ബാലസഭയില്‍ ഉയര്‍ന്നു വന്നു. 18 വയസിനു താഴെയുള്ള ജില്ലയിലെ മുഴുവന്‍ കുട്ടികളുടെയും സമഗ്ര വിവരശേഖരണം നടത്തുക. ജില്ലാ പഞ്ചായത്തിനു ഒരു ബാലാവകാശനയം ഉണ്ടാക്കുക, ബാലാവകാശ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുക.

ജില്ലയില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ മുങ്ങി മരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ എടുക്കുക. ബോര്‍ഡര്‍ ലൈന്‍ ഐക്യൂ ഉള്ള കുട്ടികളെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കണം. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് അന്തര്‍ജില്ലാ സന്ദര്‍ശനവും ക്യാമ്പുകളും നടത്തുക. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കളിസ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. ഭിക്ഷാടനം നടത്തുന്ന കുട്ടികളെ കണ്ടെത്തി ബോധവത്കരിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനും നിര്‍ദേശം ഉയര്‍ന്നു.

കുട്ടികളില്‍ ലഹരി ഉപയോഗം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുക. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നതിനായി അവരുടെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററുകള്‍, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി സൈക്കോളജിക്കല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഗേള്‍സ് ഹോമുകള്‍ എന്നിവ ആരംഭിക്കുക. സ്വകാര്യ സ്‌കൂളുകളില്‍ അടക്കം കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തുക. നിലവില്‍ കൗണ്‍സിലര്‍മാര്‍ ഉള്ള സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് റൂമുകള്‍ ഉറപ്പാക്കുക. ബാല സൗഹൃദ പാര്‍ക്കുകള്‍ സ്ഥാപിക്കുക. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കളിക്കളങ്ങള്‍ ഉറപ്പുവരുത്തുക. സ്‌കൂളുകളിലെ ടോയ്‌ലറ്റുകള്‍ സ്ത്രീ സൗഹൃദമാക്കുക അതോടൊപ്പം ശുചിമുറികള്‍ വൃത്തിയുള്ളതായി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

സ്വകാര്യ ബസ് തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന സാഹചര്യങ്ങളും അമിത കണ്‍സഷന്‍ ഈടാക്കുന്നതും കണ്ടു വരുന്നതിനാല്‍ അതിനെതിരെ നടപടികള്‍ സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനക്ഷമമാക്കണം. സ്‌കൂളുകളിലും മറ്റും കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗീക പീഡന പരാതികള്‍ അറിയിക്കുന്നതിനുളള ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക. പഞ്ചായത്ത് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ശാക്തീകരിക്കണം. ജില്ലയിലെ എഴുത്തില്‍ കഴിവു തെളിയിച്ച കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പുസ്തകം തയ്യാറാക്കുന്നിതനുള്ള നടപടികള്‍ സ്വീകരിക്കണം. കുട്ടികളില്‍ കൃഷിയില്‍ താത്പര്യം ഉണ്ടാക്കുന്നതിനായി അംഗന്‍വാടികളിലും സ്‌കൂളുകളിലും ന്യൂട്രി ഗാര്‍ഡനുകള്‍ ഉണ്ടാക്കുക. കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങിയവ ആരംഭിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് ബാലസഭയില്‍ ഉയര്‍ന്നു വന്നത്.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി നടപ്പ് വാര്‍ഷിക പദ്ധതിയോട് അനുബന്ധിച്ച സംഘടിപ്പിച്ച ‘ബാലസഭ’ ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. പി. പി. ശ്യാമള ദേവി ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ ശകുന്തള, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ എസ് എന്‍ സരിത, സീനിയര്‍ സൂപ്രണ്ട് സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രൊജക്ട് ഫെസിലിറ്റേറ്റര്‍ എച്ച് കൃഷ്ണ,
ജില്ലാ ശിശു വികസന ഓഫീസര്‍ ഷിംന, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി എ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ചെറുപ്രായത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച കാസര്‍കോട് ഗവണ്‍മെന്റ് എച്ച്എസ് എസ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സിനാഷ, കോവിഡ് കാലത്ത് യൂട്യൂബ് വീഡിയോകളിലൂടെ കാഴ്ച്ചക്കാരെ രസിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ മടിക്കൈ സ്വദേശിയായ ദേവരാജ് (മോട്ടൂസ്) എന്നിവരെ പരിപാടിയില്‍ ആദരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍, രക്ഷിതാക്കള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img