കോഴിക്കോട്: നഗരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ രണ്ടിടത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സ്വര്‍ണ കള്ളക്കടത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നതിനെതിരെയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. കാരപ്പറമ്പില്‍ വച്ചും എരഞ്ഞിപ്പാലത്ത് വച്ചുമാണ് യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
പൊലീസ് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷാ വലയം ഭേദിച്ചായിരുന്നു രണ്ടിടത്തും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ള കമാന്‍ഡോകളുടെ വാഹനം പ്രവര്‍ത്തകര്‍ക്ക് നേരെ അപകടകരമായ വിധത്തില്‍ വെട്ടിച്ച് ഓടിച്ചു കയറ്റാനുള്ള ശ്രമവും ഉണ്ടായി . മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എം.ധനീഷ് ലാല്‍, കെ. എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.നിഹാല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി
ശ്രീയേഷ് ചെലവൂര്‍, സി.ടി.ജെറില്‍ ബോസ്, വി.ടി.സൂരജ്, മുരളി അമ്പലക്കോത്ത്,
എം.പി.രാഗിന്‍, ശ്രീകേഷ് കുരുവട്ടൂര്‍,ആകാശ് ചേളന്നൂര്‍എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.



