Sunday, November 9, 2025

മുക്കത്ത് ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Must Read
  • സുഹൃത്ത് ഗുരുതരാവസ്ഥയില്‍

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ അഗസ്ത്യന്‍മുഴിക്ക് സമീപം പെരുമ്പടപ്പില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂര്‍ നടമ്മല്‍ പൊയില്‍ എളവമ്പ്രകുന്നുമ്മല്‍ വിനു (36) ആണ് മരിച്ചത്. ആനപ്പാപ്പാനായ വിനുവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് പെരുമ്പടപ്പ് സ്വദേശി അഖിലിനും പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഖിലിന്റെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്.
താമരശ്ശേരി ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ട്രാവലര്‍ എതിര്‍ദിശയിലേക്ക് വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനുവിനെയും സുഹൃത്തിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വിനു രാത്രിയോടെ മരിച്ചു. പുത്തൂര്‍ സ്വദേശിയായ വിനു ഒരു വര്‍ഷത്തിലേറെയായി മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലിലാണ് താമസിക്കുന്നത്. ഭാര്യമാര്‍: നിമിഷ, ഷിമില. മക്കള്‍: നവീന്‍, നവനീത്, വിസ്മയ, ആറു മാസം പ്രായമായ ഒരു പെണ്‍കുഞ്ഞുമുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img