Saturday, December 13, 2025

മിഠായിതെരുവില്‍ വീണ്ടും ‘ഓടപ്രശ്നം’

Must Read

കോഴിക്കോട്: മിഠായിതെരുവില്‍ വ്യാപാരികളെയും യാത്രക്കാരെയും ദുരിതത്തിലാക്കിയ ഓടയിലെ ബ്ലോക്ക് യു.എല്‍.സി.സി ജീവനക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കിയപ്പോള്‍ ഇന്ന് വീണ്ടും മറ്റൊരിടത്ത് ബ്ലോക്ക് കണ്ടെത്തിയത് പുലിവാലായി. മലിനജലം കടത്തിവിടുന്ന ഓടയിലെ ബ്ലോക്ക് നീക്കാന്‍ ഇലക്ട്രിക്കല്‍ ഹാമര്‍ ഉപയോഗിച്ച് സ്ലാബ് വെട്ടിപൊളിക്കുകയായിരുന്നു. ഇന്നലെ രാത്രി തുടങ്ങിയ ജോലി ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. രണ്ടിടത്ത് സ്ലാബ് നീക്കിയപ്പോള്‍ മാലിന്യം കെട്ടികിടക്കുന്നത് കണ്ടെത്തിയിരുന്നു. ഓടയിലെ മാലിന്യം നീക്കുന്ന ജോലി ഇന്ന് രാവിലെ തുടങ്ങിയപ്പോഴാണ് മറ്റൊരിടത്തും സ്തംഭനം കണ്ടെത്തിയത്. ഇത് നന്നാക്കാനുള്ള ശ്രമം തുടരുകയാണ്.
രണ്ടാഴ്ചയായി മിഠായിതെരുവില്‍ മാലിന്യപ്രശ്നം നിലനില്‍ക്കുകയായിരുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നാലുവര്‍ഷം മുമ്പ് നടത്തിയ പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായാണ് മിഠായിതെരുവ് നവീകരിച്ചത്. അതിന്റെ ഭാഗമായി ഓടകള്‍ മൂടിപ്പോവുകയായിരുന്നു. കുടിവെള്ള പൈപ്പ് സ്ഥാപിക്കണമെന്നതും വ്യാപാരികളുടെ ആവശ്യമാണ്.പുതിയ തടസ്സം കണ്ടെത്തിയ സാഹചര്യത്തില്‍ വരുംദിവസങ്ങളിലും യു.എല്‍.സി.സിയുടെ ജോലി തുടരേണ്ടിവരും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img