കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മലബാര്‍ മേഖലയിലെ മികച്ച ക്ഷീരകര്‍ഷകന് ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ ഒരു ലക്ഷം രൂപയുടെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇത് ഏഴാം തവണയാണ് സിറ്റി ബാങ്ക് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ഡോ. വര്‍ഗീസ് കുര്യന്റെ ചരമദിനമായ സെപ്റ്റംബര്‍ ഒമ്പതിന് അവാര്‍ഡ് നല്‍കും.
അവാര്‍ഡിനുള്ള അപേക്ഷ സംഘത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ടോടെ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ശിപാര്‍ശയോടെ ആഗസ്റ്റ് 15നകം ബാങ്കിന്റെ ചാലപ്പുറത്തുള്ള ഹെഡ്ഡാഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്നും നേരിട്ടും ലഭിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി കണ്‍വീനര്‍ പി. ദാമോദരന്‍, ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജയിംസ് എന്നിവര്‍ അറിയിച്ചു



