Monday, December 15, 2025

മാവോയിസ്റ്റ് ബന്ധം: ആവിക്കല്‍തോടില്‍ കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

Must Read

കോഴിക്കോട്: ആവിക്കല്‍തോട് മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയതായി സൂചന. ഇന്നലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട മാവോവാദി സി.പി ജലീലിന്റെ സഹോദരന്‍ മലപ്പുറം പാണ്ടിക്കാട് സി.പി നഹാസ് റഹ്്മാന്‍, നിലമ്പൂര്‍ എരിക്കുന്നുമ്മല്‍ ഷനീര്‍, കക്കോടി കൊളങ്ങരവയല്‍ ഭഗത്്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. വെള്ളയില്‍ എസ്.ഐ കെ.പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേര്‍ക്കും മാവോയിസ്റ്റ് ബന്ധം ഉള്ളതായി പൊലീസ് പറഞ്ഞു. മാവോവാദി അനുകൂല യുവജനസംഘടനയായ യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. നഹാസിന്റെയും ഷനീറിന്റെയും പേരില്‍ നേരത്തെ കേസുകളുണ്ട്. യു.എ.പി.എയും ചുമത്തിയിരുന്നു.

പിടികിട്ടാപുള്ളികളല്ലാത്തതിനാലാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കും മറ്റുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ അടങ്ങിയ ലഘുലേഖ ഇവരുടെ കൈയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img