കുന്ദമംഗലം: മാലിന്യ മുക്ത സമുദ്രതീരം പദ്ധതി നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു നടത്തണമെന്ന് എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘സ്വച്ഛ് സാഗര്‍, സുരക്ഷിത് സാഗര്‍’ പദ്ധതിയുടെ ഭാഗമായി എന്‍.ഐ.ടി കാലിക്കറ്റില്‍ നടന്ന ഏകദിന ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥികളുമായി വിഗ്യാന്‍ പ്രസാര്‍ ശാസ്ത്രജ്ഞന്‍ ആയ ഡോ ബി. കെ. ത്യാഗി, മറൈന്‍ ഇക്കോളജിസ്റ് ആയ ഡോ. ശ്രീരാജ് സി. ആര്‍. എന്നിവര്‍ സംവദിച്ചു. എന്‍ ഐ ടി ഫിസിക്സ് പ്രൊഫസര്‍ ഡോ. പി. പ്രദീപിന്റെ നേതൃത്വത്തില്‍ നടന്ന ‘പരിപാടിയില്‍ ഡോ. എം.കെ. രവിവര്‍മ (ഫിസിക്സ് വിഭാഗം മേധാവി), ഡോ. സന്ദീപ് ബറുവ (വിഗ്യാന്‍ പ്രസാര്‍), ഡോ. എ. സുജിത്ത് (പ്രൊഫസര്‍, കെമിസ്ട്രി), ഡോ. അബ്ദുനാസര്‍ (ഡി.ഐ.ഇ.ടി), ഡോ. ബിജു ധര്‍മപാലന്‍ (വിഗ്യാന്‍ പ്രസാര്‍) മലയാള മനോരമ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പി.ജെ ജോഷ്വ, ഹിന്ദു ചീഫ് ഓഫ് ബ്യുറോ ബിജുഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചിത്രരചന, ലേഖനമെഴുത്ത് എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം കോഴിക്കോട് സൗത്ത് ബീച്ചില്‍ ശുചീകരണവും ബോധവല്‍ക്കരണവും നടന്നു.



