Saturday, December 13, 2025

മാലിന്യശേഖരണം: നിറവിനെ ഒഴിവാക്കി

Must Read

കോഴിക്കോട്: നഗരത്തില്‍ മാലിന്യം ശേഖരിക്കുന്ന കേന്ദ്രം നടത്തിപ്പിന്റെ കരാറില്‍ നിന്ന് നിറവ് എന്ന സംഘടനയെ ഒഴിവാക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. നിറവിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പ്ലാസ്റ്റിക്ക് അടക്കം അജൈവമാലിന്യങ്ങള്‍ ഞെളിയന്‍ പറമ്പില്‍ എത്തിക്കുന്നത് ഒഴിവാക്കി താല്‍ക്കാലികമായി വെസ്റ്റ്ഹില്‍ റീസൈക്ലിങ് പ്ലാന്റിലേക്ക് കൊണ്ടുപോവാനും തീരുമാനിച്ചു.  മേയര്‍ ഡോ.ബീനാഫിലിപ്പിന്റെ അധ്യക്ഷതയിരുന്നു യോഗം.   മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന നിര്‍ദ്ദിഷ്ട പ്ലാന്റിന് ഞെളിയന്‍ പറമ്പിലെ സ്ഥലം കൈമാറാനാണിത്. പ്ലാന്റ് പണി പെട്ടെന്ന് തുടങ്ങും. നിലവിലുള്ള കരാര്‍ പ്രകാരം  നിറവ് ഇരുപത് ദിവസത്തിനകം ഞെളിയന്‍പറമ്പിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കും. വെള്ളയില്‍ പ്ലാന്റിന്റെ ചുമതലയുള്ള ഏജന്‍സിയുമായി സംസാരിക്കാന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്.ജയശ്രീയെയും സെക്രട്ടറി കെ.യു.ബിനിയെയും കൗണ്‍സില്‍ ചുമതലപ്പെടുത്തി. നെല്ലിക്കോട് പ്ലാസ്റ്റിക്ക് സംസ്‌ക്കരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങും വരെയാണ് എല്ലാമാലിന്യവും വെസ്റ്റ്ഹില്ലില്‍ എത്തിക്കുക. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img