Saturday, December 13, 2025

മാനുകളും മയിലുകളുമായി രക്ഷപ്പെട്ട വേട്ടക്കാരെ തടഞ്ഞു; മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Must Read

ഭോപ്പാല്‍:മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ വേട്ടക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി വേട്ടയ്ക്കിറങ്ങിയ സംഘം, തടയാനെത്തിയ പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗ്വാളിയര്‍ – ചമ്പല്‍ മേഖലയില്‍ രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ആരോണ്‍ പ്രദേശത്തായിരുന്നു സംഭവം.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വനത്തില്‍ പൊലീസിനുനേരെ ഏഴോ എട്ടോ പേരുള്‍പ്പെടുന്ന വേട്ടക്കാരുടെ സംഘം വെടിയുതിര്‍ത്തത്. വേട്ടയാടിയ മാനുകളും മയിലുകളുമായി രക്ഷപ്പെടാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെയാണ് ഇവര്‍ വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ വേട്ടക്കാരുടെ സംഘത്തെ കണ്ടതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം തിരച്ചിലിന് ഇറങ്ങിയത്.
സബ് ഇന്‍സ്പെക്ടറായ രാജ്കുമാര്‍ ജാദവ്, ഹെഡ് കോണ്‍സ്റ്റബിള്‍ സാന്‍ത്രാം മീണ, നീരജ് ഭാര്‍ഗവ എന്നിവരാണ് വേട്ടക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്ന് ഗുണ എസ്പി രാജീവ് മിശ്ര വ്യക്തമാക്കി. വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ ഇവര്‍ പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. മറ്റു പൊലീസുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വേട്ടക്കാര്‍ രക്ഷപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇവര്‍ വേട്ടയാടിയ മാനുകളുടെയും മയിലുകളുടെയും ഭാഗങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പിടിച്ചെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img