
കുന്ദമംഗലം:
കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡണ്ട് എം
സിബ്ഗത്തുള്ളയെ ഫോണില്‍ വിളിച്ച് വധഭീഷണിപ്പെടുത്തിയ ലഹരി മാഫിയ സംഘത്തെ ഉടനെ പിടികൂടണമെന്ന് കുന്ദമംഗലം പ്രസ് ക്ലബ് അടിയന്തിര ജനറല്‍ ബോഡി യോഗം പോലീസിനോട് ആവിശ്യപ്പെട്ടു.
കുന്ദമംഗലം ഗാന്ധി സ്‌ക്വയറില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ മാധ്യമ പ്രവര്‍ത്തകന്‍ കോയ കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. ഹബീബ് കാരന്തൂര്‍ ,ബഷീര്‍ പുതുക്കുടി, സി മുഹമ്മദ് ഷാജി, മുഹമ്മദ് പടാളിയില്‍, നാസര്‍ കാരന്തൂര്‍, എം സര്‍വ്വധമനന്‍, സുജിത്ത് കളരിക്കണ്ടി,
പി.കെ.അബൂബക്കര്‍ പ്രസംഗിച്ചു.



