Thursday, January 15, 2026

മഴ മുന്നറിയിപ്പ് വീണ്ടും; 10 ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

Must Read

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതേതുടര്‍ന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തമിഴ്നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂന മര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ഇടമലയാര്‍ തുറന്നതിനൊപ്പം മഴ ശക്തമാവുകയും ചെയ്തതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 1.5 മീറ്ററോളമാണ് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. ആലുവ ക്ഷേത്രത്തില്‍ വെള്ളം ഉയര്‍ന്നതോടെ പുലര്‍ച്ചെയുള്ള പൂജാ കര്‍മങ്ങള്‍ ഉള്‍പ്പെടെ തടസപ്പെട്ടു.

പെരിയാര്‍ കലങ്ങി ഒഴുകുന്നതിനാല്‍ വെള്ളത്തിലെ ചെളിയുടെ തോതും വര്‍ധിച്ചിട്ടുണ്ട്. 70 എന്‍ റ്റിയു ആയാണ് ചെളിയുടെ തോത് വര്‍ധിച്ചത്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് 2.3 മീറ്റര്‍ ഉയര്‍ന്നതായും രേഖപെടുത്തി. എന്നാല്‍ ബുധനാഴ്ച ഇത് 80 സെന്റിമീറ്റര്‍ മാത്രമായിരുന്നു.റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതിനൊപ്പം മഴയും ശക്തമായതോടെയാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img