Tuesday, January 20, 2026

മലയാള ദിനത്തില്‍ ജില്ല ഭരണകൂടം എഴുത്തുകാരെ ആദരിക്കുന്നു

Must Read

രാജശ്രീ .ടി.റായ് പെര്‍ള

കാസര്‍കോട്:നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലയിലെ രണ്ട് എഴുത്തുകാരെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. പെരുമ്പളപ്പുഴയുടെ കാവ്യാഖ്യായിക രചിച്ച രാധാകൃഷ്ണന്‍ പെരുമ്പള, തുളു, കന്നഡ എഴുത്തുകാരി രാജശ്രീ.ടി.റായ് പെര്‍ള എന്നിവരെയാണ് ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ആദരിക്കുന്നത്.

മലയാള കവിതക്കും സാമൂഹിക, സാംസ്‌കാരിക നിയമമേഖലക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രാധാകൃഷ്ണന്‍ പെരുമ്പളയെ ആദരിക്കുന്നത്.

രാധാകൃഷ്ണന്‍ പെരുമ്പള

തുളു നോവലുകള്‍, ചെറുകഥകള്‍, തുളു സംസ്‌കാരത്തെക്കുറിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് രാജശ്രീ ടി റായ് പെര്‍ളയുടെ പ്രധാന മേഖല. നാല് തുളു നോവലുകള്‍ രചിച്ചിട്ടുണ്ട്.കര്‍ണാടക തുളു സാഹിത്യ അക്കാദമി അവാര്‍ഡ്, പനിയാടി കാദംബരി പുരസ്‌കാരം, രത്‌നവര്‍മ ഹെഗ്ഡേ നാടക പുരസ്‌കാരം, മാസികകളുടെ വാര്‍ഷിക കഥാരചനാ മത്സരങ്ങള്‍ക്കുള്ള നിരവധി സമ്മാനങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img