മംഗളൂരു: കേരളത്തില്‍ നിന്നുള്ള കോളജ് വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി വധിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍
എട്ടു വിദ്യാര്‍ത്ഥികളെ മംഗളൂറു ഉര്‍വ്വ പൊലീസ് അറസ്റ്റ് ചെയ്തു.മലയാളി വിദ്യാര്‍ത്ഥി കെ.ശബാബിന്റെ(21) പരാതിയില്‍ മുഹമ്മദ് അഫ്രീസ്(21),സുനൈഫ്(21), ഷെയ്ഖ് മുഹ്യിദ്ദീന്‍ (20), ഇബ്രാഹിം രാജി(20), മുഹമ്മദ് സിനാന്‍ അബ്ദുല്ല (21), മുഹമ്മദ് അഷം(21), മുഹമ്മദ് അഫാം അസ്ലം (20), മുഹമ്മദ് സെയ്ദ് അഫ്രീദ്(21) എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരു ദേര്‍ളകട്ടയില്‍ ശനിയാഴ്ച വൈകുന്നേരം സാംസ്‌കാരിക പരിപാടി സ്ഥലത്തുണ്ടായ ചില പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് അക്രമം എന്ന് പൊലീസ് പറഞ്ഞു.മംഗളൂറു ചിലിമ്പി ഹില്‍ ക്രെസ്റ്റ് അപാര്‍ട്ട്‌മെന്റില്‍ പന്ത്രണ്ടംഗ സംഘം എത്തി തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ശബാബിന്റെ പരാതിയില്‍ പറഞ്ഞു.നാലുപേര്‍ക്കായി തെരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു.



