Monday, December 15, 2025

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു

Must Read

പഴയന്നൂര്‍(തൃശ്ശൂര്‍): എളനാട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ ഫെമി ചന്ദ്രയാണ് (24) മരിച്ചത്.
സ്മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായശേഷം കൂട്ടുകാരൊത്ത് ഉല്ലാസയാത്രപോയതിനിടെ തടാകത്തില്‍ വീണ് അപകടം ഉണ്ടായി എന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍, കൃത്യമായ വിവരം ലഭ്യമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ജൂണ്‍ 30ന് കുടുംബം റഷ്യയിലേക്ക് പോയി മകളെയുംകൂട്ടി മടങ്ങാനിരിക്കേയാണ് അപകടം. കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്. സഹോദരന്‍: വരുണ്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img